Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Release Date

ആ​കാം​ക്ഷ​യു​ടെ ദി​ന​ങ്ങ​ൾ; ദൃ​ശ്യം 3 റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു

മോ​ഹ​ൻ​ലാ​ൽ- ജി​ത്തു ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന മെ​ഗാ ഹി​റ്റ് ചി​ത്ര​മാ​യ ദൃ​ശ്യ​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച് മോ​ഹ​ൻ​ലാ​ൽ.

ചി​ത്രം ഏ​പ്രി​ൽ ര​ണ്ടി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള മോ​ഷ​ൻ പോ​സ്റ്റ​ർ മോ​ഹ​ൻ​ലാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു. "വ​ര്‍​ഷ​ങ്ങ​ള്‍ ക​ട​ന്നു​പോ​യി, എ​ന്നാ​ല്‍ ഭൂ​ത​കാ​ലം പോ​വി​ല്ല' എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ടി​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ജോ​ര്‍​ജ് കു​ട്ടി​യേ​യും കു​ടും​ബ​ത്തേ​യു​മാ​ണ് പോ​സ്റ്റ​റി​ല്‍ കാ​ണു​ന്ന​ത്.

ദൃ​ശ്യം 3 യു​ടെ ഹി​ന്ദി പ​തി​പ്പി​ന്‍റെ റി​ലീ​സ് ഒ​ക്ടോ​ബ​റി​ലാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലേ​ക്ക് ദൃ​ശ്യം റീ​മേ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മീ​ന, അ​ൻ​സി​ബ ഹ​സ​ൻ, ആ​ശാ ശ​ര​ത്, സി​ദ്ദി​ഖ്, എ​സ്ത​ർ അ​നി​ൽ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Movies

ധീ​രം ഡി​സം​ബ​ർ അ​ഞ്ചി​ന്

റെ​മോ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് മ​ല​ബാ​ർ ടാ​ക്കീ​സി​ന്‍റെ ബാ​ന​റി​ൽ റി​മോ​ഷ് എം.​എ​സ്, ഹാ​രി​സ് അ​മ്പ​ഴ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ നി​ർ​മി​ച്ച് ജി​തി​ൻ കെ. ​സു​രേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ധീ​രം എ​ന്ന ചി​ത്രം ഡി​സം​ബ​ർ അ​ഞ്ചി​ന് തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ഡ്രീം ​ബി​ഗ് ഫി​ലിം​സാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​

ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ എ​എ​സ്പി സ്റ്റാ​ലി​ൻ ജോ​സ​ഫി​നെ അ​വ​ത​രി​പ്പി​ക്കു​ന്നു. ദി​വ്യ പി​ള്ള , നി​ഷാ​ന്ത് സാ​ഗ​ർ അ​ജു​വ​ർ​ഗീ​സ് എ​ന്നി​വ​രും സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

ര​ൺ​ജി പ​ണി​ക്ക​ർ, സൂ​ര്യ (പ​ണി ഫെ​യിം), റെ​ബേ​ക്ക മോ​ണി​ക്ക ജോ​ൺ, സാ​ഗ​ർ സൂ​ര്യ അ​വ​ന്തി​ക മോ​ഹ​ൻ എ​ന്നി​വ​രും താ​ര​നി​ര​യി​ലു​ണ്ട്. ദീ​പു എ​സ്. നാ​യ​രും സ​ന്ധീ​പ് നാ​രാ​യ​ണ​നും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ച​ന.

ഗാ​ന​ങ്ങ​ൾ - ഹ​രി നാ​രാ​യ​ണ​ൻ, സം​ഗീ​തം - മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ, ഛായാ​ഗ്ര​ഹ​ണം - സൗ​ഗ​ന്ധ് എ​സ്.​യു, എ​ഡി​റ്റിം​ഗ് - ന​ഗൂ​രാ​ൻ രാ​മ​ച​ന്ദ്ര​ൻ, ക​ലാ​സം​വി​ധാ​നം- സാ​ബു മോ​ഹ​ൻ, മേ​ക്ക​പ്പ് - പ്ര​ദീ​പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, കോ​സ്റ്റ്യും, ഡി​സൈ​ൻ - റാ​ഫി ക​ണ്ണാ​ടി​പ്പ​റ​മ്പ്, നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം - സേ​തു അ​ത്തി​പ്പി​ള്ളി​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ത​ൻ​വി​ൻ ന​സീ​ർ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - ധ​നേ​ഷ്
പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - ക​മ​ലാ​ക്ഷ​ൻ പ​യ്യ​ന്നൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ശ​ശി പൊ​തു​വാ​ൾ.

കോ​ഴി​ക്കോ​ട്ടും കു​ട്ടി​ക്കാ​ന​ത്തു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ധീ​രം എ​ന്ന ചി​ത്രം ഉ​ട​ൻ ത​ന്നെ പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​ക്ക് എ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Movies

മ​മ്മൂ​ട്ടി ചി​ത്രം ക​ളങ്കാവൽ ഡി​സം​ബ​ർ അ​ഞ്ചി​ന്

മ​മ്മൂ​ട്ടി, വി​നാ​യ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ക​ളങ്കാവൽ ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​ഗോ​ള റി​ലീ​സാ​യി തി‌​യ​റ്റ​റു​ക​ളി​ലെ​ത്തും.

മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം വേ​ഫ​റ​ർ ഫി​ലിം​സ് കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്നു. ജി​ഷ്ണു ശ്രീ​കു​മാ​റും ജി​തി​ൻ കെ ​ജോ​സും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ച ക​ളങ്കാവൽ മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്ര​മാ​ണ്.

നേ​ര​ത്തെ ന​വം​ബ​ർ 27 ന് ​റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ചി​ത്രം ഡി​സം​ബ​ർ അ​ഞ്ചി​ലേ​ക്ക് റി​ലീ​സ് നീ​ട്ടു​ക​യാ​യി​രു​ന്നു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം കു​റു​പ്പി​ന്‍റെ ക​ഥ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ ജി​തി​ൻ കെ. ​ജോ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​ളങ്കാവൽ.

നേ​ര​ത്തെ പു​റ​ത്തു വ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ വ​മ്പ​ൻ പ്രേ​ക്ഷ​ക ശ്ര​ദ്ധ​യാ​ണ് നേ​ടി​യെ​ടു​ത്ത​ത്. മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​ന്‍റെ മാ​ജി​ക് ഒ​രി​ക്ക​ൽ കൂ​ടി വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​മെ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യ്‌​ല​ർ ന​ൽ​കി​യ​ത്. ക്രൈം ​ഡ്രാ​മ​യാ​യി ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ, മ​മ്മൂ​ട്ടി​ക്കൊ​പ്പം ഗം​ഭീ​ര പ്ര​ക​ട​നം കൊ​ണ്ട് വി​നാ​യ​ക​നും കൈ​യ​ടി നേ​ടു​മെ​ന്നും ട്രെ​യ്‌​ല​ർ കാ​ണി​ച്ചു ത​രു​ന്നു​ണ്ട്.

ട്രെ​യ്‌​ല​റി​നു മു​ൻ​പ് പു​റ​ത്തു​വ​ന്ന, ചി​ത്ര​ത്തി​ലെ നി​ലാ കാ​യും... എ​ന്ന വ​രി​ക​ളോ​ടെ ആ​രം​ഭി​ക്കു​ന്ന ഗാ​ന​ത്തി​നും മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

എ​ട്ടു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന മ​മ്മൂ​ട്ടി ചി​ത്ര​മെ​ന്ന നി​ല​യി​ൽ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ ക​ളങ്കാവൽ കാ​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ, പോ​സ്റ്റ​റു​ക​ൾ എ​ന്നി​വ​യും പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ക​ര​ണം നേ​ടി​യി​രു​ന്നു.

സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്ര​ത്തി​ന് യു/​എ 16+ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് ല​ഭി​ച്ച​ത്. മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ ഒ​രു വേ​ഷ​പ്പ​ക​ർ​ച്ച​യു​മാ​യി എ​ത്തു​ന്ന ചി​ത്ര​ത്ത​ക്കു​റി​ച്ച് വ​ലി​യ പ്ര​തീ​ക്ഷ​യും ആ​കാം​ക്ഷ​യു​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്കു​ള്ള​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഛായാ​ഗ്ര​ഹ​ണം- ഫൈ​സ​ൽ അ​ലി, സം​ഗീ​തം - മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റ​ർ പ്ര​വീ​ൺ പ്ര​ഭാ​ക​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- സു​നി​ൽ സിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​രോ​മ മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ഷാ​ജി ന​ടു​വി​ൽ, ഫൈ​ന​ൽ മി​ക്സ്- എം. ​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ബോ​സ്, മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, വ​സ്ത്രാ​ല​ങ്കാ​രം- അ​ഭി​ജി​ത്ത് സി, ​വ​രി​ക​ൾ- വി​നാ​യ​ക് ശ​ശി​കു​മാ​ർ, ഹ​രി​ത ഹ​രി ബാ​ബു, ക​ള​റി​സ്റ്റ്- ലി​ജു പ്ര​ഭാ​ക​ർ, സം​ഘ​ട്ട​നം- ആ​ക്ഷ​ൻ സ​ന്തോ​ഷ്, സൗ​ണ്ട് ഡി​സൈ​ൻ- കി​ഷ​ൻ മോ​ഹ​ൻ, വി​എ​ഫ്എ​ക്സ് സൂ​പ്പ​ർ​വൈ​സ​ർ- എ​സ് സ​ന്തോ​ഷ് രാ​ജു, വി​എ​ഫ്എ​ക്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ- ഡി​ക്സ​ൻ പി ​ജോ.

വി​എ​ഫ്എ​ക്സ്- വി​ശ്വ എ​ഫ് എ​ക്സ്, സി​ങ്ക് സൗ​ണ്ട്- സ​പ്ത റെ​ക്കോ​ർ​ഡ്സ്, സ്റ്റി​ൽ​സ്- നി​ദാ​ദ്, ടൈ​റ്റി​ൽ ഡി​സൈ​ൻ- ആ​ഷി​ഫ് സ​ലീം, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്- ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, ആ​ഷി​ഫ് സ​ലീം, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വി​ഷ്ണു സു​ഗ​ത​ൻ, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബൂ​ഷ​ൻ പാ​ർ​ട്ണ​ർ- ട്രൂ​ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്, പി​ആ​ർ​ഒ - വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Latest News

Corehub Up